Al Alam Palace, Old Muscat, Sultanate of Oman. "Al Alam" എന്നാൽ പതാക എന്നാണ് അർത്ഥം .... ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് ന്റെ ആറ് രാജ വസതികളിൽ ഒന്നാണ് ഈ കൊട്ടാരം... സുൽത്താന്റെ ഏഴാമത്തെ മുത്തച്ഛനായ ഇമാം സുൽത്താൻ ബിൻ അഹമ്മദ് നിർമ്മിച്ച 200 വർഷത്തിലേറെ ചരിത്രമുണ്ട് ഈ കൊട്ടാരത്തിന്, സ്വർണ്ണത്തിന്റെയും നീലയുടെയും മുൻവശമുള്ള നിലവിലുള്ള കൊട്ടാരം 1972 ൽ ഒരു രാജകീയ വസതിയായി പുനര്നിര്മിച്ചതാണ് . പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ച മിറാനി, ജലാലി കോട്ടകളാൽ ചുറ്റപ്പെട്ടതാണ് അൽ ആലം കൊട്ടാരം. പരമ്പരാഗത ഒമാനി ശൈലിയിൽ ക്രെനാലേറ്റഡ് മേൽക്കൂരകളും മരം ബാല്കണികളാലും മനോഹരമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ കൊട്ടാരത്തിൽ സന്ദർശകർക്ക് കവാടങ്ങൾക്ക് സമീപം നിൽക്കാനും ഫോട്ടോയെടുക്കാനും മാത്രമേ അനുവാദമുള്ളൂ.

Comments