One of the Beautiful Wadi in Oman " Wadi Al Shab" ഒമാനിലെ സുന്ദരമായ വാദി...




ഒമാനിലെ സുന്ദരമായ വാദികളിലൊന്നായ "WADI Al  SHAB" ലേക് ഞങ്ങൾ നടത്തിയ ചെറിയ ഒരു യാത്ര....

ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലെ ഖലയിലെ താമസസ്ഥലത്തുനിന്നും ഏകദേശം രാവിലെ 10.am ഓടുകൂടി ഞങ്ങൾ യാത്ര തുടങ്ങി .. Al Amarat മലനിരകൾ താണ്ടി റോഡിനു ഇരുവശവും ഉള്ള ഉയർന്നു നിൽക്കുന്ന മലനിരകളുടെ ഇടയിലൂടെ ഞങ്ങൾ Sur പ്രവ്യശയിലുള്ള Tiwi ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു..

പോവുന്ന വഴിയിലുടനീളം നിറയെ മലനിരകളും ഇടക്ക് ഇടക്ക് ചെറിയ ഗ്രാമങ്ങളും നിങ്ങൾക്കു കാണാൻ കഴിയും.. ഒരു 2 മണിക്കൂർ ഡ്രൈവിന് ശേഷം ഞങ്ങൾ വാദി അൽ ശബ  എന്ന സുന്ദരമായ സ്ഥലത്തു എത്തി ചേർന്നു.

ഒമാന്റെ സൗന്ദര്യം മുഴുവനും ഈ രണ്ടു മലയിടുക്കിൽ നിങ്ങൾക്കു കാണാം... ഞങ്ങൾ ലഞ്ച് ഒകെ കഴിച്ചു വാദി യൂടെ സൗന്ദര്യം ആസ്വദിക്കാൻ ഉള്ളിലേക്കു നടന്നു .

വാദിയുടെ തുടക്കത്തിൽ ചെറിയ ഒരു ജലാശയം ഉണ്ട് ..അത് കടന്നു വേണം നമുക്കു പോവാൻ .. അതിനു ബോട്ട് സർവീസ് ഉണ്ട് ..1 ഒമാനി റിയൽ ആണ് അതിനു അവർ ഈടാക്കുന്നത് ജലാശയം കടന്നു കഴിഞ്ഞാൽ നമുക്കു പിന്നെ നടക്കാൻ തുടങ്ങാം ഇരുവശവും കൂറ്റൻ മലനിരകളും പച്ചപ്പും ആയി ഒരു സുന്ദരമായ കാഴ്‌ച ആണ് നമുക്കു നൽകുന്നത് .......

Comments