ഈ ഒരു പുലരിയോളം ദുഃഖം നിറഞ്ഞു നിൽക്കുന്ന ഒരു ദിവസം ഈ നാടിനുണ്ടായിട്ടില്ല . ഇത്ര നാളത്തെ പ്രവാസത്തിനിടയിൽ ഇത്ര നിശ്ശബ്ദമായൊരു പുലരി ഞാൻ കണ്ടിട്ടില്ല . ലോകം കണ്ട ഏറ്റവും മനോഹരമായ ഭരണം അഞ്ച് പതിറ്റാണ്ട് തികയാൻ ഒരാണ്ട് മാത്രം ബാക്കിയാക്കി പ്രിയപ്പെട്ട സുൽത്താൻ , അങ്ങ് പടച്ചതമ്പുരാന്റെ വിളിക്കുത്തരം നൽകിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല . ഒരു പിതാവിന്റെ സംരക്ഷണയിൽ മക്കൾ സ്വന്തം വീട്ടിൽ കഴിയുംപോലെയാണ് ഓരോ പ്രവാസിയും ഇവിടെ കഴിഞ്ഞത് . അര നൂറ്റാണ്ടോളം ഒരു രാജ്യം എങ്ങനെ ഭരിക്കണമെന്ന് കാണിച് തന്ന രാജാവ്.. ജനങ്ങളിൽ യാതൊരു വിധ എതിർപ്പുമില്ലാതെ പ്രവാസികളെയും സ്വന്തം രാജ്യത്തെ പൗരന്മാരെയും ഒരു പോലെ കണ്ട ഞങ്ങളുടെ പ്രിയപ്പെട്ട സുൽത്താൻ ഒരു ഭരണാധികാരിയുടെ വിയോഗവർത്തയറിഞ്ഞ് കണ്ണുകൾ വല്ലാതെയിങ്ങനെ ഈറനണിയുന്നത് ഇതാദ്യമായാണ് . രാജാധിപത്യത്തിന്റെ അമ്പത് വർഷങ്ങൾ അങ്ങ് ജീവിച്ചത് ഞങ്ങളുടെ ഹൃദയങ്ങളിലാണ് . ഇന്ത്യയെ എന്നും സ്നേഹിച്ച, ഇന്ത്യയിൽ പഠിച്ച സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ ഗുരു സ്ഥാനീയനായിരുന്നു മുൻ രാഷട്രപതി ശങ്കർ ദയാൽ ശർമ്മ. അനാഥത്വത്തിന്റെ സങ്കടക്കടൽ ഞങ്ങളെ മൂടിയിരിക്കുന്നു . അങ്ങയുടെ വിയോഗവർത്ത...
Popular posts from this blog
Happy New Year... to My All dears...
ഹായ്, എല്ലാവർക്കും നമസ്കാരം, ഞാൻ മനോജ് പുത്തൻവീട്, ഒരു പാലക്കാട് സ്വദേശി ആണ് . ഞാൻ ഒരു യു ട്യൂബ് ചാനൽ തൊടങ്ങുന്നു ..എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവുമെന്നും പ്രതിഷിക്കുന്നു.... ഞാൻ താമസിക്കുന്നത് ഒമാനിൽ ആണ് .. എന്റെ വിഡിയോയിൽ ഒമാനിലെ സ്ഥലങ്ങളും എന്റെ ചെറിയ യാത്രകളും വിവിധതരം ഭക്ഷണങ്ങളെ കുറിച്ചും ആയിരിക്കും . എല്ലാവരും എന്റെ വിഡിയോകൾ കണ്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം എന്ന് വിനയപൂർവം അഭ്യാർത്ഥിക്കുന്നു. ലിങ്ക് ഞാൻ അധികം വൈകാതെ പബ്ലിഷ് ചെയൂന്നതാണ്. നന്ദി... സ്നേഹപൂർവം മനോജ് പുത്തൻവീട്
Comments
Post a Comment